ward
പുനലൂർ നഗരസഭയിലെ ഐക്കരക്കോണത്ത് വാടക വീട്ടിൽ തമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് വാർഡ് കൗൺസിലർ എസ്. സുബിരാജ് പൊതിച്ചോറ് നൽകുന്നു

പുനലൂർ: ലോക്ക് ഡൗണിൽ അന്യസംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണം നൽകി വാർഡ് കൗൺസിലർ മാതൃകയാകുന്നു. പുനലൂർ നഗരസഭയിലെ ഐക്കരക്കോണം വാർഡ് കൗൺസിലറും എസ്.എൻ.ഡി.പി യോഗം ഐക്കരക്കോണം ശാഖയുടെ പ്രസിഡന്റുമായ എസ്. സുബിരാജാണ് 13 അന്യസംസ്ഥാന തൊഴിലാളികൾക്ക് ഒന്നര ആഴ്ചയായി സ്വന്തം ചെലവിൽ പുനലൂർ ടി.ബി ജംഗ്ഷനിലെ കുടുംബശ്രീ യൂണിറ്റ് നടത്തുന്ന ഹോട്ടലിൽ നിന്ന് ദിവസവും രണ്ട് നേരത്തെ ഭക്ഷണം വാങ്ങി നൽകുന്നത്. കെട്ടിട നിർമ്മാണ ജോലിക്കായി ഐക്കരക്കോണത്തെത്തിച്ച അന്യസംസ്ഥാന തൊഴിലാളികൾക്കും പുനലൂർ നഗരസഭയുടെ നേതൃത്വത്തിൽ രണ്ട് ദിവസത്തിനുള്ളിൽ ഭക്ഷ്യധാന്യങ്ങൾ എത്തിക്കുമെന്ന് സുബിരാജ് പറഞ്ഞു.