കൊവിഡ് ദിനങ്ങൾ രാജ്യം മുഴുവൻ നിശബ്ദമാക്കി. ഗ്രാമവും നഗരവുമെല്ലാം ആളൊഴിഞ്ഞ് കിടക്കുന്നു. വീടിനു പുറത്ത് അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമാണ് ആളുകൾ ഇറങ്ങുന്നത്. എന്നാൽ പുറത്തെ കാഴ്ചകൾ പലരേയും മാനസികമായി വിഷമിപ്പിക്കുന്നുണ്ട്. ഇപ്പോൾ നടി ഷീലു ഏബ്രഹാമിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് വൈറലായി മാറിയിരിക്കുന്നത്. ഒഴിഞ്ഞു കിടക്കുന്ന ആരാധനാലയങ്ങൾ, മനസിനെ വല്ലാതെ ഭയപ്പെടുത്തുന്നുവെന്നായിരുന്നു ഷീലു പങ്കുവച്ച ഫേസ് ബുക്ക് പോസ്റ്റ്.
"ഓശാന ഞായർ... ജനിച്ച അന്ന് മുതൽ ഇന്ന് വരെ പള്ളിയിൽ പോയി കുരുത്തോല വാങ്ങാത്ത ഒരു ഓശാനയും ഉണ്ടായിട്ടില്ല. ഒഴിഞ്ഞു കിടക്കുന്ന ആരാധനാലയങ്ങൾ...മനസിനെ വല്ലാതെ ഭയപ്പെടുത്തുന്നു...നല്ലൊരു നാളേക്കായി ഈശ്വരനോട് പ്രാത്ഥനയോടെ" എന്നായിരുന്നു ഷീലു ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.