കൊല്ലം: മുഖ്യമന്ത്രിയുടെ കൊവിഡ് 19 ദുരിതാശ്വാസ നിധിയിലേക്ക് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാർ ഒരു കോടി രൂപ നൽകുമെന്ന് എൻ.ആർ.ഇ.ജി എംപ്ലോയീസ് യൂണിയൻ സംസ്ഥാന കമ്മിറ്റി അറിയിച്ചു. മൂന്ന് ഗഡുക്കാളായാണ് തുക കൈമാറുക. ആദ്യ ഗഡുവായി 25 ലക്ഷം രൂപ ഉടൻ നൽകുമെന്ന് സംസ്ഥാന പ്രസിഡന്റ് ജിതിൻ ചന്ദ്, സെക്രട്ടറി മനോജ് പി. നാരായണൻ എന്നിവർ അറിയിച്ചു.