കൊല്ലം: കൊവിഡ് ബാധയെത്തുടർന്ന് കൊട്ടാരക്കര സ്വദേശി അമേരിക്കയിൽ മരിച്ചു. കൊട്ടാരക്കര കരിക്കം ഐപ്പള്ളൂർ സ്വദേശി ഉമ്മൻ കുര്യൻ (ബേബി-65) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് മരണവിവരം ബന്ധുക്കളെ അറിയിച്ചത്. 17 വർഷമായി ഉമ്മൻ കുര്യനും കുടുംബവും അമേരിക്കയിലാണ് താമസം. മൂന്ന് ദിവസം മുൻപ് തലവേദന ഉണ്ടായതിനെ തുടർന്നാണ് ഉമ്മൻ കുര്യനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ കൊവിഡ് ആണെന്ന് വ്യക്തമായി. മൃതദേഹം നാളെ സംസ്കരിക്കും.