ഓച്ചിറ: ലോക്ക് ഡൗണിൽ ജീവൻരക്ഷാ മരുന്നുകൾ വാങ്ങാൻ ബുദ്ധിമുട്ടുള്ള കുടുംബങ്ങൾക്ക് സൗജന്യമായി മരുന്ന് വിതരണം ചെയ്യുന്ന ആശ്വാസ് പദ്ധതിക്ക് ഓച്ചിറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തുടക്കമായി. ഓച്ചിറ പഞ്ചായത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബാംങ്ങൾക്ക് ജനപ്രതിനിധികൾ വഴിയും പാർട്ടി സന്നദ്ധ പ്രവർത്തകർ വഴിയും വീടുകളിൽ മരുന്നെത്തിച്ച് നൽകും. മണ്ഡലം പ്രസിഡന്റ് ബി.എസ്. വിനോദ് മഠത്തിൽക്കാരാണ്മ 8ാം വാർഡ് മെമ്പർ മാളു സതീഷിന് മരുന്ന് കൈമാറി പരിപാടിക്ക് തുടക്കം കുറിച്ചു. ബാബു ആമ്പാടിയിൽ, ജെ. നസീർ, സതീഷ് പള്ളേമ്പിൽ, ഇസ്മയിൽ ഇബ്രാഹിം തുടങ്ങിയവർ നേതൃത്വം നൽകി. ഫോൺ 9447390606.