navas
എക്സൈസ് സംഘം പിടിച്ചെടുത്ത കോട

ശൂരനാട് : ശാസ്താംകോട്ട എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ ശൂരനാട് വടക്ക് പള്ളിക്കലാറിന്റെ തീരത്തുള്ള അമ്മുമ്മക്കടവിൽ നിന്ന് 350 ലിറ്റർ കോട പിടിച്ചെടുത്തു. ആറിന്റെ ചെളിയെടുത്ത ഭാഗത്ത് കന്നാസുകളിലാക്കി സൂക്ഷിച്ച കോട എക്സൈസ് സംഘം വള്ളത്തിൽ ചെന്നാണ് പിടിച്ചെടുത്തത്. ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്കായി അന്വേഷണം നടക്കുകയാണ്. എക്സൈസ് ഇൻസ്പെക്ടർ പി.എ.സഹദുള്ള, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സനൽകുമാർ, പ്രിവന്റീവ് ഓഫീസർ എസ്.രതീഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ മനു, അനിൽകുമാർ, ഹരികൃഷ്ണൻ, സന്തോഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ രാജി എസ്. ഗോപിനാഥ് തുടങ്ങിയവർ ഉൾപ്പെട്ട സംഘമാണ് കോട പിടിച്ചെടുത്തത്. വ്യാജവാറ്റ്, വില്പന സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്ക് 9400069457 എന്ന നമ്പരിൽ അറിയിക്കാം.