കൊട്ടാരക്കര: കൊവിഡ് കാലത്ത് സഹായ പദ്ധതികൾ നടപ്പാക്കി അമ്പലക്കര റീജൻസി ഉടമയും ചലച്ചിത്ര നിർമ്മാതാവുമായ അമ്പലക്കര ബൈജു. റൂറൽ ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് മാസ്കും സാനിറ്റൈസറും ഭക്ഷണ സാധനങ്ങളുമെത്തിച്ചാണ് സേവന പദ്ധതികൾക്ക് തുടക്കമിട്ടത്. നിരത്തുകളിൽ നേരിട്ടെത്തി ആദ്യഘട്ട സാധനങ്ങൾ വിതരണം ചെയ്തശേഷം റൂറൽ എസ്.പിക്ക് കൂടുതൽ സാധനങ്ങൾ കൈമാറി. അന്യസംസ്ഥാന തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളിലെത്തിയും ഭക്ഷണ സാധനങ്ങൾ നൽകി. പൊതുപ്രവർത്തകർ ചൂണ്ടിക്കാട്ടിയ നിർദ്ധനർക്ക് ഒറ്റപ്പെട്ട സഹായങ്ങളും എത്തിച്ചു നൽകി. ഇന്നലെ കൊട്ടാരക്കരയിലെ മാദ്ധ്യമ പ്രവർത്തകർക്ക് രോഗ പ്രതിരോധ സംവിധാനങ്ങൾ വിതരണം ചെയ്തു. ലോക്ക് ഡൗണിനെ തുടർന്ന് തന്റെ വ്യവസായ സ്ഥാപനങ്ങളുടെ പ്രവർത്തനം നിലച്ചെങ്കിലും ജീവനക്കാരുടെ കുടുംബങ്ങൾ പട്ടിണിയിലാകാത്ത വിധം സംവിധാനങ്ങളൊരുക്കുമെന്നും അമ്പലക്കര ബൈജു പറഞ്ഞു.