fish

പുനലൂർ: വാഹന പരിശോധന കർശനമാക്കിയതിനെ തുടർന്ന് തമിഴ്നാട്ടിൽ നിന്ന് അതിർത്തി ചെക്ക്പോസ്റ്റുകൾ വഴി കേരളത്തിലേക്ക് കടത്തിക്കൊണ്ടുവന്ന 4.5 ടൺ ചീഞ്ഞ മത്സ്യം പിടികൂടി. ആര്യങ്കാവ് പൊലീസ് ഔട്ട് പോസ്റ്റിൽ വാഹന പരിശോധനയിൽ ഏർപ്പെട്ടിരിക്കുന്ന പൊലീസും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ചേർന്നാണ് മത്സ്യം പിടികൂടിയത്. ഇന്നലെ വൈകിട്ട് 4.30 ഓടെയാണ് സംഭവം. തമിഴ്നാട്ടിലെ നാഗപട്ടണത്ത് നിന്ന് ആലപ്പുഴയിലെ മാർക്കറ്റിലേക്ക് മിനി കണ്ടെയ്‌നർ ലോറിയിൽ കടത്തിക്കൊണ്ടുവന്ന കാലപ്പഴക്കം ചെന്ന മത്സ്യമാണ് പിടികൂടിയത്. അതിർത്തിയിലെ ആര്യങ്കാവ് വഴി തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് അവശ്യസാധനങ്ങളുമായെത്തുന്ന വാഹനങ്ങൾ കടത്തി വിടുന്നതിൻെറ മറവിലാണ് അഴുകിയ മത്സ്യവുമായി കണ്ടെയ്‌നർ ലോറി കടന്നു വന്നത്.