ഓച്ചിറ: ഓച്ചിറ പൊലീസ് സ്റ്റേഷന്റെ പരിധിയിലെ ക്ലാപ്പന, ആലപ്പാട്, തഴവ പ്രദേശങ്ങളിൽ ഓച്ചിറ സി.എെ ആർ. പ്രകാശിന്റെ നേതൃത്വത്തിൽ ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണം ശക്തമാക്കി. ഗ്രാമത്തിന്റെ ഉൾപ്രദേശങ്ങളിൽ കൂട്ടംകൂടുന്നലരെ പൊലീസ് താക്കീത് ചെയ്ത് വിട്ടയച്ചു. പരമ്പരാഗത മത്സ്യ ബന്ധനം അനുവദിച്ചതോടെ അഴീക്കൽ ഹാർബർ കേന്ദ്രീകരിച്ചും ആളുകൾ കൂട്ടംകൂടുന്നുണ്ട്. ഇതിനാലാണ് പൊലീസ് ഡ്രോൺ നിരീക്ഷണം ശക്തമാക്കിയത്.