covid-19

കൊല്ലം: നിസാമുദ്ദീനിലെ തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയ വെളിനെല്ലൂർ സ്വദേശിയായ യുവാവിനാണ് ഇന്നലെ കൊല്ലത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 23നാണ് 27 വയസുള്ള യുവാവ് മടങ്ങിയെത്തിയത്. തുടർന്ന് നെടുമങ്ങാടുള്ള കുടുംബ വീട്ടിൽ പോയിരുന്നു. സമ്മേളനത്തിൽ പങ്കെടുത്തവർക്ക് രോഗം സ്ഥിരീകരിച്ചതോടെ വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. രണ്ട് ദിവസം മുമ്പാണ് പരിശോധനയ്ക്കായി സ്രവം ശേഖരിച്ചത്. പരിശോധനാ ഫലം പുറത്തുവന്നതോടെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ വീട്ടിൽ ഭാര്യ, പതിനൊന്ന് വയസുള്ള മകൻ, ഭാര്യയുടെ അച്ഛൻ, അമ്മ, മൂന്ന് സഹോദരിമാർ എന്നിവരും താമസിച്ചിരുന്നു. ഇവരെയെല്ലാം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലാക്കി.