puthakulam
എ.ഐ.വൈ.എഫ് പൂതക്കുളം മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൂതക്കുളം ഗ്രാമപഞ്ചായത്തിന്റെ സാമൂഹിക അടുക്കളകളിലേക്കുള്ള ഭക്ഷ്യധാന്യങ്ങൾ ജില്ലാ കമ്മിറ്റി അംഗം അരുൺ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.കെ. ശ്രീകുമാറിന് കൈമാറുന്നു

പരവൂർ: പൂതക്കുളം ഗ്രാമപഞ്ചായത്തിലെ സാമൂഹിക അടുക്കളയിലേക്ക് എ.ഐ.വൈ.എഫ് പൂതക്കുളം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യസാധനങ്ങൾ എത്തിച്ചുനൽകി. കലയ്ക്കോട് നടന്ന ചടങ്ങിൽ എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി അംഗം അരുൺ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.കെ. ശ്രീകുമാറിന് സാധങ്ങൾ കൈമാറി. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ വി.ജി. ജയ,​ സെക്രട്ടറി ഷീല,​ എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റി അംഗം കണ്ണനുണ്ണി, മേഖലാ സെക്രട്ടറി കിഷോർ, പ്രസിഡന്റ്‌ അഭിജിത്ത് ഞാറോട്, എ.ഐ.എസ്.എഫ് മേഖലാ സെക്രട്ടറി നന്ദുകൃഷ്ണൻ എന്നിവർ പങ്കെടുത്തു.