കൊല്ലം: കോൺഗ്രസ് മണക്കാട് മണ്ഡലം കമ്മിറ്റി, യൂത്ത് കോൺഗ്രസ് വടക്കേവിള മണ്ഡലം കമ്മിറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ അവശ്യസാധനങ്ങളടങ്ങിയ കിറ്റ് വിതരണം നടത്തി. മണക്കാട്, പാലത്തറ, തട്ടാമല പ്രദേശങ്ങിലുള്ളവർക്കാണ് കിറ്റുകൾ വിതരണം ചെയ്തത്. മണ്ഡലം പ്രസിഡന്റ് രാജീവ് പാലത്തറ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആർ.എസ്. അബിൻ എന്നിവർ ആദ്യ കിറ്റ് നൽകി പദ്ധതി ഉദ്ഘാടനം ചെയ്തു. ഷാൻ വടക്കേവിള, പിണയ്ക്കൽ ഫൈസ്, നാസിം, ഉനൈസ്, സുജി കൂനമ്പായിക്കുളം, അൻസർ, ബിജു തോപ്പിൽ എന്നിവർ പങ്കെടുത്തു