arrack

കൊല്ലം: കൊല്ലത്തും പരവൂരിലുമായി വ്യാജമദ്യം നിർമ്മിക്കാൻ സൂക്ഷിച്ചിരുന്ന 300 ലിറ്റർ കോടയും 1.5 ലിറ്റർ വ്യജ ചാരായവും വാറ്റുപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. മുണ്ടയ്ക്കൽ ഈസ്റ്റ് മേരാ നഗർ 402 ഉഷസ് ഡെയിലിൽ അനി എന്ന് വിളിക്കുന്ന റെനിയുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന 1.5 ലിറ്റർ വ്യാജ ചാരായവും വാറ്റുപകരണങ്ങളും കൊല്ലം ഈസ്റ്റ് പൊലീസിന്റെ നേതൃത്വത്തിലാണ് പിടിച്ചെടുത്തത്. പരവൂർ കല്ലുംകുന്ന് സുനാമി ഫ്ളാറ്റിന് സമീപം നിർമ്മാണം നടക്കുന്ന വീടിന്റെ വാട്ടർ ടാങ്കിൽ ഒളിപ്പിച്ചിരുന്ന 300 ലിറ്റർ കോട പരവൂർ പൊലീസും പിടിച്ചെടുത്തു. കോട സൂക്ഷിച്ചിരുന്നവർക്കായുള്ള അന്വേഷണം തുടരുകയാണ്.

വ്യാജ വാറ്റിനെതിരെ പരിശോധന ശക്തമാക്കാൻ സിറ്റി പൊലീസ് കമ്മീഷണർ ടി. നാരായണൻ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് നിർദ്ദേശം നൽകി.