service-bank
ഉമയനല്ലൂർ ഒറ്റപുന്നവിള വീട്ടിൽ അബൂബക്കർ കുഞ്ഞിന് പെൻഷൻ നൽകി ഉമയനല്ലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഫത്തഹുദ്ദീൻ പെൻഷൻ വിതരണം ഉദ്ഘാടനം ചെയ്യുന്നു

കൊട്ടിയം: ഉമയനല്ലൂർ സർവീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള സാമൂഹിക ക്ഷേമ പെൻഷൻകാർക്ക് ഏപ്രിൽ മാസത്തെയുൾപ്പെടെ അഞ്ച് മാസത്തെ പെൻഷൻ വിതരണം ആരംഭിച്ചു. രണ്ടാഴ്ച മുമ്പ് രണ്ട് മാസത്തെ പെൻഷൻ ബാങ്ക് വിതരണം ചെയ്തിരുന്നു. സർക്കാരിൽ നിന്ന് സാമൂഹിക ക്ഷേമ പെൻഷൻ നൽകേണ്ടവരുടെ ലിസ്റ്റ് ലഭിച്ചയുടൻ ബാങ്ക് പെൻഷൻ വിതരണം തുടങ്ങുകയായിരുന്നു. ഉമയനല്ലൂർ ഒറ്റപുന്നവിള വീട്ടിൽ അബൂബക്കർ കുഞ്ഞിന് പെൻഷൻ തുക വീട്ടിലെത്തി കൈമാറി ബാങ്ക് പ്രസിഡന്റ് ഫത്തഹുദ്ദീൻ വിതരണോദ്ഘാടനം നിർവഹിച്ചു.