photo
യൂത്ത് കോൺഗ്രസിന്റെ സ്നേഹക്കൂട് മയ്യനാട്ട് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ഉത്ഘാടനം ചെയ്യുന്നു

കൊല്ലം: വിശന്നിരിക്കാൻ അനുവദിക്കില്ലെന്ന നിശ്ചയത്തോടെ യൂത്ത് കോൺഗ്രസിന്റെ സ്നേഹക്കൂട് പദ്ധതി. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ നിരാലംബർക്ക് ഭക്ഷ്യവസ്തുക്കൾ സൗജന്യമായി എത്തിച്ച് നൽകുന്നതാണ് സ്നേഹക്കൂട്. ആദ്യ ദിനത്തിൽത്തന്നെ നൂറിലധികം പേർക്ക് ഇതിന്റെ ഗുണം ലഭിച്ചു. ലോക്ക് ഡോൺ തീരുന്നതുവരെ സ്നേഹക്കൂട്ടിലെ വിഭവങ്ങൾ വിശക്കുന്നവരിലേക്ക് എത്തിക്കും. കൊല്ലം മയ്യനാട്ട് വച്ച് ഭക്ഷ്യ ഉത്പന്നങ്ങൾ നിറച്ച കിറ്റ് വിതരണം ചെയ്തുകൊണ്ട് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ സ്നേഹക്കൂട് ഉദ്ഘാടനം ചെയ്തു. മയ്യനാട് പഞ്ചായത്ത് അംഗം വിപിൻ വിക്രം അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആർ.എസ്. അബിൻ, ജില്ലാ സെക്രട്ടറി അനിൽകുമാർ, അസംബ്ളി പ്രസിഡന്റ് പിണയ്ക്കൽ ഫൈസ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഉമയനല്ലൂർ റാഫി എന്നിവർ നേതൃത്വം നൽകി.