കൊല്ലം: ലോകാരോഗ്യ ദിനത്തിൽ യൂത്ത് കോൺഗ്രസ് യൂത്ത് കെയർ പദ്ധതിയുടെ ഭാഗമായി കൊല്ലത്ത് സാനിറ്റൈസറും മാസ്കും വിതരണം ചെയ്തു. കൊല്ലം വിക്ടോറിയ ആശുപത്രിയിലും നിരത്തുകളിൽ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്കുമാണ് വിതരണം ചെയ്തത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം വിക്ടോറിയ ആശുപത്രി സൂപ്രണ്ട് ഡോ. കൃഷ്ണവേണിക്ക് സാനിറ്റൈസർ നൽകി ഉദ്ഘാടനം നിർവഹിച്ചു. അസംബ്ലി പ്രസിഡന്റ് എ.എസ്. ശരത് മോഹൻ, ഒ.ബി. രാജേഷ്, ബിച്ചു കൊല്ലം, മനു, ഷാരൂ തുടങ്ങിയവർ നേതൃത്വം നൽകി.