കരുനാഗപ്പള്ളി: ഡി.വൈ.എഫ്.ഐ കരുനാഗപ്പള്ളി ടൗൺ മേഖലാ കമ്മിറ്റി കരുനാഗപ്പള്ളി മുൻസിപ്പാലിറ്റിയുടെ സാമൂഹിക അടുക്കളയിലേക്ക് ഒരു ദിവസത്തേക്കുള്ള പലചരക്കും പച്ചക്കറിയും കൈമാറി. മുനിസിപ്പൽ ചെയർപേഴ്സൺ ഇ. സീനത്ത്, സെക്രട്ടറി ഫൈസൽ, വൈസ് ചെയർമാൻ ആർ. രവിന്ദ്രൻപിള്ള, നഗരസഭാ മുൻ ചെയർപേഴ്സൺ എം. ശോഭന, ഡി.വൈ.എഫ്.ഐ ഏരിയാ കമ്മിറ്റി ജോയിന്റ് സെക്രട്ടറി ഇ. ഷഫീക്, മേഖലാ സെക്രട്ടറി അജ്മൽ, പ്രസിഡന്റ് ബിനു എന്നിവർ സന്നിഹിതരായിരുന്നു.