covid-ryf
ആർ.വൈ.എഫ്.ന്റെ നേതൃത്വത്തിൽ തെക്കുംഭാഗം പോലീസ് സ്റ്റേഷനിലേക്ക് ആവശ്യമായ മുഖാവരണവും കുടിവെള്ളവും ആർ.വൈ.എഫ്. ജില്ലാ പ്രസിഡന്റ് എസ്.ലാലു സർക്കിൾ ഇൻസ്പെക്ടർ രാജേഷ് കുമാറിന് നൽകുന്നു

ചവറ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന ആരോഗ്യ പ്രവർത്തകർ, പൊലീസ് ഉദ്യോഗസ്ഥർ, അഗ്നിശമനാസേനാ ഉദ്യോഗസ്ഥർ, മറ്റ് ജീവനക്കാർ എന്നിവർക്ക് ആർ.വൈ.എഫ്. പ്രവർത്തകർ. മുഖാവരണം, കുടിവെള്ളം, ലഘുഭക്ഷണം തുടങ്ങിയവ വിതരണം ചെയ്തു. തെക്കുഭാഗം പൊലീസ് സ്റ്റേഷന് ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ സർക്കിൾ ഇൻസ്പെക്ടർ രാജേഷ് കുമാറിന് കൈമാറി ജില്ലാ പ്രസിഡന്റ് എസ്. ലാലു ഉദ്ഘാടനം ചെയ്തു. കാട്ടൂർ കൃഷ്ണകുമാർ, കോയിവിള സലിം, അനിൽകുമാർ തെക്കുംഭാഗം, ഷാനവാസ്, സിയാദ്, ഷൈലേഷ് കുമാർ, ഷിബു തെക്കുംഭാഗം എന്നിവർ നേതൃത്വം നൽകി.

തുടർന്ന് തെക്കുഭാഗം, തേവലക്കര മേഖലകളിലെ വിവിധ ബാങ്കുകളിൽ പെൻഷൻ വാങ്ങാനെത്തിയ വയോധികർക്ക് മുഖാവരണവും, കുടിവെള്ളവും, ലഘുഭക്ഷണവും വിതരണം ചെയ്തു. "വയോധികർക്ക് കരുതലായി യുവതയുടെ കൈത്താങ്ങ് " എന്ന പദ്ധതി പ്രകാരം ഏപ്രിൽ രണ്ട് മുതൽ ഏഴ് വരെ ചവറ മണ്ഡലത്തിലെ വിവിധ ബാങ്കുകളിലും സബ് ട്രഷറിയിലും ഉൾപ്പെടെ ആർ.വൈ.എഫിന്റെ നേതൃത്വത്തിൽ 3000 മുഖാവരണങ്ങൾ വിതരണം ചെയ്തു.