ഓച്ചിറ: കളഞ്ഞുകിട്ടിയ സ്വർണമാല പൊലീസിനെ ഏൽപ്പിച്ച് പൊന്നൻ എന്ന ഫ്രാൻസിസ് മാതൃകയായി. ആയിരംതെങ്ങ് പ്രിൻസ് വില്ലയിൽ ഫ്രാൻസിസ് രാവിലെ നടക്കാനിറങ്ങിയപ്പോഴാണ് ആലുംപീടികയ്ക്ക് സമീപം വളവ് മുക്കിൽ നാലരപവൻ തൂക്കമുള്ള മാല കിട്ടിയത്. തുടർന്ന് മാല ഓച്ചിറ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. ആലുംപീടിക സ്വദേശിനി ജഗദമ്മയുടേതായിരുന്നു മാല. മാല പൊലീസിന് ലഭിച്ചതറിഞ്ഞ് ജഗദമ്മ ഗ്രാമപഞ്ചായംഗം സെലീനയോടൊപ്പം സ്റ്റേഷനിലെത്തി സി.എെ ആർ.പ്രകാശിൽ നിന്ന് ഏറ്റുവാങ്ങി. ബ്ളോക്ക് പഞ്ചായത്തംഗം സാഗർ, എസ്.എെ ശ്യാം, ജനമൈത്രി ഓഫീസർ ശിവരാജൻ എന്നിവർ സന്നിഹിതരായിരുന്നു.