photo
കശുഅണ്ടി വികസന കോർപ്പറേഷന്റെ കൊട്ടിയം ഫാക്ടറിവളപ്പിൽ ഉത്പാദിപ്പിച്ച പച്ചക്കറികൾ സാമൂഹ്യ അടുക്കളകളിലേക്ക് ചെയർമാൻ എസ്.ജയമോഹൻ കൈമാറുന്നു

കൊല്ലം: വിഷു വിളവെടുപ്പിന് കാത്തുനിന്നില്ല, കശുഅണ്ടി വികസന കോർപ്പറേഷന്റെ കൊട്ടിയം ഫാക്ടറി വളപ്പിലെ പച്ചക്കറികൾ സാമൂഹിക അടുക്കളയിലെ വിഭവങ്ങളൊരുക്കാൻ നൽകി. വെണ്ടയും ചീരയും വഴുതനയും പയറുമുൾപ്പെടെ ഒരു ക്വിന്റൽ പച്ചക്കറിയാണ് കൊല്ലം കോർപ്പറേഷന്റെയും മയ്യനാട് ഗ്രാമപഞ്ചായത്തിന്റെയും സാമൂഹിക അടുക്കളകൾക്ക് സൗജന്യമായി നൽകിയത്. രണ്ടാഴ്ചയായി തോട്ടത്തിലെ വിളവെടുപ്പ് തുടങ്ങിയിരുന്നു. തൊഴിലാളികൾക്കും പരിസരവാസികൾക്കുമൊക്കെ വേണ്ടുവോളം നൽകി. മികച്ച വിളവാണ് ലഭിച്ചത്. കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹന്റെ നേതൃത്വത്തിലാണ് പച്ചക്കറി ഉത്പന്നങ്ങൾ സാമൂഹിക അടുക്കളകൾക്ക് കൈമാറിയത്.