covid-19

കൊല്ലം: ഡൽഹി നിസാമുദ്ദീൻ മസ്ജിദിൽ നടന്ന തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത നിലമേൽ സ്വദേശിയായ മദ്ധ്യവയസ്കന് കൊവിഡ് സ്ഥിരീകരിച്ചു. നേരത്തെ രോഗം സ്ഥിരീകരിച്ച പുനലൂർ സ്വദേശികളായ ദമ്പതികൾക്കൊപ്പമാണ് ഇദ്ദേഹവും ഭാര്യയും സമ്മേളനത്തിൽ പങ്കെടുത്തത്.

ഫെബ്രുവരി 14ന് കൊല്ലത്ത് നിന്ന് ട്രെയിനിൽ പുറപ്പെട്ടു. സമ്മേളനത്തിനു ശേഷം മുംബയിലേക്ക് പോയി. മാർച്ച് 23ന് വൈകിട്ടാണ് തിരുവനന്തപുരം വിമാനത്താവളം വഴി മടങ്ങിയെത്തിയത്. കാറിലാണ് നിലമേലിലെ വീട്ടിലെത്തിയത്.

ഭാര്യയെയും ഒരു പെൺകുട്ടിയടക്കം നാല് മക്കളെയും പാരിപ്പള്ളി മെഡിക്കൽ കോളേജിലെ കൊവിഡ് വാർഡിൽ പ്രവേശിപ്പിച്ചു.