corona

 രോഗം സ്ഥിരീകരിച്ചവരിൽ നാലുപേർ തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവ‌ർ

കൊല്ലം: തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയ നിലമേൽ സ്വദേശിയായ മദ്ധ്യവയസ്കന് രോഗം സ്ഥിരീകരിച്ചതോടെ ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം ആറായി. ഇവരിൽ ഇന്നലെ രോഗം സ്ഥിരീകരിച്ച നിലമേൽ സ്വദേശിയായ മദ്ധ്യവയസ്കനടക്കം നാലുപേരും ഡൽഹി നിസാമുദ്ദീൻ മസ്ജിദിൽ നടന്ന തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരാണ്.

തബ്‌ ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത പുനലൂർ സ്വദേശികളായ ദമ്പതികൾ, ഇട്ടിവ സ്വദേശിയായ യുവാവ്, ഖത്തറിൽ നിന്ന് മടങ്ങിയെത്തിയ ഇട്ടിവ സ്വദേശിനിയായ യുവതി, പ്രാക്കുളം സ്വദേശിയായ വീട്ടമ്മ എന്നിവരാണ് നേരത്തെ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. ജില്ലയിൽ ആദ്യം രോഗം സ്ഥരീകരിച്ച പ്രാക്കുളം സ്വദേശിയായ പ്രവാസി പരിശോധനാ ഫലം നെഗറ്റീവായതിനെ തുടർന്ന് തിങ്കളാഴ്ച ആശുപത്രി വിട്ടിരുന്നു.

ജില്ലയിൽ നിന്ന് 11 പേരാണ് തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തത്. രോഗം സ്ഥരീകരിച്ച നാലുപേർക്ക് പുറമേയുള്ള ഏഴുപേരുടെയും തൊണ്ടയിലെ സ്രവം പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.