പുനലൂർ: പിറവന്തൂർ പഞ്ചായത്തിലെ ചെമ്പനരുവി മൂഴിഭാഗത്തെ റബർ തോട്ടത്തിൽ സൂക്ഷിച്ചിരുന്ന 300ലിറ്റർ കോട അച്ചൻകോവിൽ പൊലിസ് പിടിച്ചെടുത്ത് നശിപ്പിച്ചു. ഇന്നലെ വൈകിട്ട് 6.30ന് സമീപവാസിയായ രാജേഷിന്റെ റബർ തോട്ടത്തിൽ കന്നാസിലും ബാരലിലുമായി സൂക്ഷിച്ചിരുന്ന കോടയാണ് എസ്.ഐ ജി.ഹരീഷിന്റെ നേതൃത്വത്തിൽ പിടിച്ചെടുത്ത് നശിപ്പിച്ചത്. രാജേഷിനെതിരേ കേസെടുത്തതായി പൊലീസ് അറിയിച്ചു. ഞായറാഴ്ച എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ ഉറുകുന്ന്, അച്ചൻകോവിൽ എന്നിവിടങ്ങളിൽ നിന്ന് 1070 ലിറ്റർ കോടയും, 15കുപ്പി ചാരായവും പിടികൂടിയിരുന്നു.