പത്തനാപുരം: പത്തനാപുരം സ്വദേശിയെ ബഹ്റിനിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഗവ. ആശുപത്രിക്ക് സമീപം പുതുശേരിയിൽ പരേതനായ കോശി - കുഞ്ഞുമോൾ ദമ്പതികളുടെ മകൻ ചാക്കോ കോശിയാണ് (ടിറ്റി- 44) മരിച്ചത്. ബഹ്റിനിലെ സ്വകാര്യ കമ്പനിയിൽ സെയിൽസ് ഉദ്യോഗസ്ഥനായിരുന്നു. കുടുംബ സമേതം ഇവർ ബഹ്റിനിലാണ് താമസം. മൃതദേഹം ബഹ്റിനിലെ സൽമാനിയ ആശുപത്രി മോർച്ചറിയിൽ. ഭാര്യ: നിഷ. മക്കൾ: അക്സ, ആരോൺ.