photo
പൊലീസ് ഉദ്യോഗസ്ഥൻ ആർ.എൽ.സഞ്ജു വെട്ടിക്കവലയിൽ മഞ്ജുവിന് മരുന്നുകൾ എത്തിച്ചുനൽകുന്നു

കൊല്ലം: ചെന്നിത്തലയിൽ നിന്നും അവശ്യമരുന്ന് കൊട്ടാരക്കര വെട്ടിക്കവലയിലെ രോഗിയ്ക്ക് എത്തിച്ച് നൽകി പൊലീസ് ഉദ്യോഗസ്ഥൻ മാതൃകയായി. വെട്ടിക്കവല സ്വദേശി മഞ്ജു ദീർഘനാളായി ചെന്നിത്തല കെ,വി.എം.ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഡിസ്ചാർജ്ജ് വാങ്ങി ലോക് ഡൗൺകാലത്ത് വീട്ടിലൊതുങ്ങിയപ്പോഴാണ് മരുന്ന് തീർന്നത്. ആശുപത്രിയിൽ അറിയിച്ചതോടെ പൊലീസുമായി ബന്ധപ്പെട്ടു. റൂറൽ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് യൂണിറ്റിലെ ഉദ്യോഗസ്ഥനായ ആർ.എൽ.സഞ്ജു ചെന്നിത്തലയിൽ നിന്നും മരുന്ന് വാങ്ങി മഞ്ജുവിന്റെ വീട്ടിലെത്തിച്ച് നൽകുകയായിരുന്നു. പുത്തൂർ പവിത്രേശ്വരം മാറങ്ങാട്ട് മേലതിൽ വിജയൻപിള്ളയ്ക്കും സ്പെഷ്യൽ ബ്രാഞ്ചിലെ പൊലീസുകാർ അവശ്യ മരുന്നെത്തിച്ചുനൽകി.