photo
അജയ് ദത്തും ശ്യാംരാജും

കൊല്ലം: വാറ്റും ചാരായ വിൽപ്പനയും നടത്തിവന്ന രണ്ടുപേരെ കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. കടയ്ക്കൽ ആറ്റുപുറം അടയ്ക്കാകോണത്ത് വീട്ടിൽ അജയ്ദത്ത്(56), ഇടത്തറ മുമ്പോട്ട് വളവിൽ ദേവി ഭവനിൽ ശ്യാംരാജ്(45) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രണ്ടര ലിറ്റർ ചാരായവും 10 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്തു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. കടയ്ക്കൽ സി.ഐ രാജേഷിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.