ochira
ഓച്ചിറയിൽ നിരാലംബരായ സഹോദരങ്ങളെ നെടുമ്പന നവജീവൻ അഭയകേന്ദ്രം ഏറ്റെടുക്കുന്നു

ഓച്ചിറ: നിരാംബരായ വയോധികരായ സഹോദരങ്ങളെ നെടുമ്പന നവജീവൻ അഭയകേന്ദ്രം ഏറ്റെടുത്തു. മേമന തെക്ക് മുല്ലേലിൽ പടീറ്റതിൽ ഈശ്വരി അമ്മ (72), ചെല്ലമ്മ (67) എന്നിവരെയാണ് ഏറ്റെടുത്തത്. സഹായത്തിന് ആരുമില്ലാതെ കഴിഞ്ഞുവന്നിരുന്ന ഇവരിൽ ഇളയ സഹോദരി ചെല്ലമ്മയുടെ അരയ്ക്ക്താഴെ പെട്ടെന്ന് തളരുകയായിരുന്നു. ഇവരുടെ ജീവിതം ദുസഹമായതിനെ തുടർന്ന് പഞ്ചായത്തംഗം എസ്. ഗീതാകുമാരി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അൻസാർ മലബാർ, എൻ. കൃഷ്ണകുമാർ എന്നിവർ ഇടപെട്ടു. തുടർന്ന് ഓച്ചിറ സി.എെ ആർ. പ്രകാശ്, മെഡിക്കൽ ഓഫീസർ സുനിൽ കുമാർ, എച്ച്.എെ മധു, ജെ.എച്ച്.എെ സന്തോഷ് എന്നിവർ നാട്ടുകാരുടെയും അകന്ന ബന്ധുക്കളുടെയും അനുവാദത്തോടെ സന്നദ്ധ സംഘടയെ സംരക്ഷണം ഏൽപ്പിക്കാൻ തീരുമാനിച്ചു.

അതിന്റെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി തഹസിൽദാർ സജിതാ ബീഗം, നവജീവൻ ഭാരവാഹി ഷെരീഫിന് സമ്മതപത്രം കൈമാറി. ഗ്രാമ പഞ്ചായത്ത് വികസന സമിതി ചെയർപേഴ്സൺ വി. സിന്ധു, സിദ്ധിഖ് മംഗലശ്ശേരി, എസ്.എം മുക്താർ, കോട്ടയിൽ ശശി, വിജയൻ എന്നിവർ സന്നിഹിതരായിരുന്നു.