രാജ്യം കൊവിഡ് 19 നെ പ്രതിരോധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ആശ്വാസവുമായി എത്തിയിരിക്കുകയാണ് നടൻ അജിത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 1.25 കോടിയാണ് അജിത് സംഭാവന ചെയ്തത്. പ്രധാനമന്ത്രിയുടെ പിഎം കെയർ ഫണ്ടിലേക്ക് 50 ലക്ഷം രൂപയും, തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 50 ലക്ഷം രൂപയും നൽകിയ അജിത് സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന ദിവസ വേതനക്കാരെ സഹായിക്കാൻ സംഭാവന ചെയ്യണമെന്ന് ഫിലിം എംപ്ലോയിസ് ഫെഡറേഷൻ ഒഫ് സൗത്ത് ഇന്ത്യ (ഫെഫ്‌സി) ആവശ്യപ്പെട്ടതിനെ തുടർന്ന് സിനിമ സംഘടനയ്ക്ക് 25 ലക്ഷം രൂപയും നൽകി.
എച്ച്.വിനോദിന്റെ സംവിധാനത്തിൽ ബോണി കപൂർ നിർമ്മിക്കുന്ന വലിമൈയാണ് അജിതിന്റെ ഏറ്റവും പുതിയ ചിത്രം. കൊവിഡിനെ തുടർന്ന് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് താത്കാലികമായി നിറുത്തിവച്ചിരിക്കുകയാണ്. കൊവിഡ് സഹായ ഫണ്ടിലേക്ക് സിനിമാ ലോകത്ത് നിന്നും നിരവധി സഹായങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.