കൊല്ലം: വീട്ടിൽ ചാരായം വാറ്റാൻ കോട കലക്കി, പൊലീസ് പൊക്കി. കടയ്ക്കൽ മതിര മാങ്കോട് ഇടവൂർക്കോണം അഖിൽ നിവാസിൽ ബാബുവിനെ(67) ആണ് കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടിൽ നിന്നും 35 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. സി.ഐ രാജേഷിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ലോക്ഡൗൺ കാലയളവിൽ പലതവണ ചാരായം വാറ്റിയതായി പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.