ithikkara
കൊവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഇത്തിക്കര ബ്ളോക്ക് പഞ്ചായത്തിന്റെ സംഭാവനയായ ഇരുപത്തിയഞ്ച് ലക്ഷം രൂപയുടെ ചെക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ലൈല മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മയ്ക്ക് കൈമാറുന്നു. ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ സമീപം

ചാത്തന്നൂർ: കൊവിഡ് പ്രതിരോധ പ്രവർത്തങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് ഇരുപത്തിയഞ്ച് ലക്ഷം രൂപ സംഭാവന നൽകി. പ്രസിഡന്റ് എസ്. ലൈല ജില്ലാ കളക്ടർ ബി. അബ്ദുൽ നാസറിന്റെ സാന്നിധ്യത്തിൽ മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മയ്ക്ക് ചെക്ക് കൈമാറി. മുൻ വൈസ് പ്രസിഡന്റ് എ. സുന്ദരേശൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ ഹരീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഡി. ഗിരികുമാർ, സെക്രട്ടറി എസ്. ശംഭു തുടങ്ങിയവർ പങ്കെടുത്തു.