കൊട്ടിയം: വിപണനത്തിന് കൊണ്ടുവന്ന പഴകിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. കൊട്ടിയം കൺട്രോൾ റൂം പൊലീസാണ് 2.5 ടൺ മത്സ്യം പിടികൂടിയത്. തമിഴ്നാട് തേങ്ങാ പട്ടണത്ത് നിന്ന് കണ്ടയ്നറിൽ അമ്പലപ്പുഴ മാർക്കറ്റിലേക്ക് കൊണ്ടുപോവുകയായിരുന്നു. പറക്കുളത്ത് വാഹന പരിശോധനയ്ക്കിടെയാണ് മത്സ്യം പിടികൂടിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫുഡ് സേഫ്ടി ഇൻസ്പെക്ടർ റസീമ, ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് കുമാർ എന്നിവർ പരിശോധന നടത്തി പഴകിയ മത്സ്യമാണെന്ന് ഉറപ്പാക്കി. പിന്നീട് ആരോഗ്യ വകുപ്പ് അധികൃതരുടെ നിർദ്ദേശാനുസരണം ഇവ പൂർണമായും നശിപ്പിച്ചു. കൺട്രോൾ റൂം എസ്.ഐ സുനിൽ, എസ്.ഐ ഷഹാൽ, എ.എസ്.ഐ നൗഷാദ്, സി.പി.ഒ ഷിബു, ഹോം ഗാർഡ് മധുസൂദനൻ എന്നിവരടങ്ങിയ സംഘമാണ് മത്സ്യം പിടികൂടിയത്.