service-bank
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ചാത്തന്നൂർ സർവീസ്‌ സഹകരണ ബാങ്കിന്റെ ധനസഹായം ബാങ്ക് പ്രസിഡന്റ് എസ്. പ്രകാശ് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മയ്ക്ക് കൈമാറുന്നു

ചാത്തന്നൂർ: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചാത്തന്നൂർ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളവും ബാങ്ക് ഭരണസമിതി അംഗങ്ങളുടെ വിഹിതവും ബാങ്കിന്റെ സംഭാവനയും കൈമാറി. മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മയ്ക്ക് ബാങ്ക് പ്രസിഡന്റ് എസ്. പ്രകാശ് ചെക്ക് കൈമാറി. ബാങ്ക് സെക്രട്ടറി ജി. രാജേന്ദ്രപ്രസാദ്, സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ ജനറൽ അബ്ദുൽ ഗഫാർ, കെ.എസ്. സയൻ, ലാൽകുമാർ എന്നിവർ പങ്കെടുത്തു.