എഴുകോൺ: കൊവിഡ് 19 സ്ഥിരീകരിച്ച ഓയൂർ മീയന സ്വദേശിയുടെ വീടിന്റെ പരിസരം, കുടുംബാംഗങ്ങളുടെ വീടുകൾ, സഹകരിച്ച കടകൾ തുടങ്ങിയ സ്ഥലങ്ങൾ ഫയർ ആൻഡ് റസ്ക്യൂ ടീം അണുവിമുക്തമാക്കി. കൊട്ടാരക്കര ഫയർ സ്റ്റേഷൻ ഓഫീസർ ശിവകുമാറിന്റെ നേതൃത്വത്തിൽ ഓഫീസർമാരായ ഷിബു, സമീർ, ഗ്രേഡ് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (മെക്കാനിക്ക് ) ഹരിചന്ദ്, ഹോം ഗാർഡ് രഞ്ജിത് എന്നിവരടങ്ങുന്ന സംഘമാണ് അണുനാശിനി തളിച്ചത്. വെളിനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ്, ചടയമംഗലം ബി.ഡി.ഒ വിമൽ, വെളിനല്ലൂർ സാമൂഹികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. അനിത, ഹെൽത്ത് സൂപ്പർവൈസർ ജയചന്ദ്രൻ, ഹെൽത്ത് ഇൻസ്‌പെക്ടർ പ്രകാശ് എന്നിവർ മേൽനോട്ടം വഹിച്ചു.