library

ചവറ: വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണം പുസ്തകമെത്തിച്ചു. പൊന്മനയിലെ സംസ്‌കൃതി ഗ്രന്ഥശാലാ പ്രവർത്തകരാണ് വീടുകളിലെത്തി പുസ്തകങ്ങൾ വിതരണം ചെയ്തത്. വീട്ടിൽ കഴിയുന്നവർക്ക് വായിക്കുന്നതിനാവശ്യമുള്ള പുസ്തകങ്ങൾ വീടുകളിലെത്തിച്ചു നൽകുകയും വായനയ്ക്ക് ശേഷം പുതിയ പുസ്തകങ്ങൾ ആവശ്യാനുസരണം നൽകുകയും ചെയ്യും. ബാലസാഹിത്യങ്ങൾ, നോവൽ, ഡിറ്റക്ടീവ് നോവൽ, യാത്രാവിവരണങ്ങൾ എന്നിവയ്ക്ക് ആവശ്യക്കാർ ഏറെ ആയിരുന്നെന്നും ആഴ്ചയിൽ രണ്ടുദിവസം വീതം പുസ്തകങ്ങൾ വീടുകളിൽ എത്തിക്കുമെന്നും സെക്രട്ടറി ആർ. മുരളിയും പ്രസിഡന്റ്‌ സി. മനുവും അറിയിച്ചു. അഞ്ചുപേരടങ്ങുന്ന ബാച്ചുകളായി തിരിഞ്ഞു നൂറോളം വീടുകളിൽ ഇതുവരെ പുസ്തകമെത്തിച്ചു.