photo
തൊടിയൂർ ഗ്രാമപഞ്ചായത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന 25 ലക്ഷം രൂപയുടെ ചെക്ക് പ്രസിഡന്റ് കടവിക്കാട്ട് മോഹനനും സെക്രട്ടറി എ.സുമയും ചേർന്ന് ജില്ലാ കളക്ടർ ബി.അബ്ദുൽ നാസറിന് കൈമാറുന്നു. വൈസ് പ്രസിഡന്റ് ആർ.രോഹിണി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.സുരേഷ് എന്നിവർ സമീപം.

കൊല്ലം: കൊവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തൊടിയൂർ ഗ്രാമപഞ്ചായത്ത് 25 ലക്ഷം രൂപ നൽകി. കൊല്ലം കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കടവിക്കാട്ട് മോഹനൻ, സെക്രട്ടറി എ.സുമ എന്നിവർ ചേർന്ന് ജില്ലാ കളക്ടർ ബി.അബ്ദുൽ നാസറിന് തുക കൈമാറി. വൈസ് പ്രസിഡന്റ് ആർ.രോഹിണി, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.