grama-panjayath
അന്യസംസ്ഥാന തൊഴിലാളികൾക്കായി ചാത്തന്നൂർ ഗ്രാമ പഞ്ചായത്ത് സന്നദ്ധ സംഘടനകളിൽ നിന്നും സ്വരൂപിച്ച അരിയും പലവ്യഞ്ജനങ്ങളും ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എ. ഷറഫുദ്ദീൻ വിതരണം ചെയ്യുന്നു

ചാത്തന്നൂർ: കൊവിഡ്‌ 19ന്റെ പശ്ചാത്തലത്തിലുള്ള ലോക്ക്ഡൗണിനെ തുടർന്ന് ഗ്രാമ പഞ്ചായത്ത്‌ സ്വരൂപിച്ച അഞ്ഞൂറ് കിലോ അരിയും പലവ്യഞ്ജനങ്ങളും അന്യസംസ്ഥാന തൊഴിലാളികൾക്ക് വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത്‌ അങ്കണത്തിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് എ. ഷറഫുദ്ദീൻ സാധനങ്ങളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം വി. സണ്ണി, സെക്രട്ടറി എ. വിനോദ്‌ കുമാർ, അസി. സെക്രട്ടറി സജി തോമസ് എന്നിവർ പങ്കെടുത്തു. ഭക്ഷ്യ സാധനങ്ങൾ ലഭിക്കാനായി രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികളുടെ ലിസ്റ്റ് ജില്ലാ ലേബർ ഓഫീസർക്ക് കൈമാറിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.