bjp-chirakkara
ചിറക്കരയിലെ സമൂഹ അടുക്കളയിലേക്ക് ബി.ജെ. പി പഞ്ചായത്ത് സമിതി സ്വരൂപിച്ച ഭക്ഷ്യ വസ്തുക്കൾ ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ചിറക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ദീപുവിന് കൈമാറുന്നു

ചാത്തന്നൂർ: ചിറക്കര ഗ്രാമ പഞ്ചായത്തിന്റെ സമൂഹ അടുക്കളയിലേക്ക് വിറകും ഭക്ഷ്യ വസ്തുക്കളും നൽകി ബി.ജെ.പി ചിറക്കര പഞ്ചായത്ത് സമിതി മാതൃകയായി. പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ സമാഹരിച്ച ഭക്ഷ്യ വസ്തുക്കൾ ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ചിറക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ദീപുവിന് കൈമാറി. ചിറക്കര ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യു.എസ്. ഉല്ലാസ് കൃഷ്ണൻ, ചാത്തന്നൂർ നിയോജക മണ്ഡലം പ്രസിഡന്റ് എസ്. പ്രശാന്ത്, ജനറൽ സെക്രട്ടറി എസ്. സത്യപാലൻ, വൈസ് പ്രസിഡന്റ് കെ.പി. മുരുകൻ ,പഞ്ചായത്ത് സമിതി പ്രസിഡന്റ് ജി. സന്തോഷ്, ജനറൽ സെക്രട്ടറി വിനയൻ, നവീൻ ജി. കൃഷ്ണ എന്നിവർ പങ്കെടുത്തു.