photo
എൽ.ഐ.സി കൊല്ലം 2 ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ സമാഹരിച്ച സാധനങ്ങൾ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് കൈമാറുന്നു

കരുനാഗപ്പള്ളി: ലോക്ക് ഡൗണിന്റെ ഭാഗമായി വിശ്രമമില്ലാതെ ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് കുടിവെള്ളം, സംഭാരം, ഫലവർഗങ്ങൾ തുടങ്ങിയവ വിതരണം ചെയ്തു. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ നൂറോളം പൊലീസുകാർക്കാണ് എൽ.ഐ.സി കൊല്ലം 2 ബ്രാഞ്ച് കൗൺസിലിന്റെയും സംഘടനയുടെ ദേശീയ നേതൃത്വത്തിന്റെയും ആഭിമുഖ്യത്തിൽ ഇവ കൈമാറിയത്. എൽ.ഐ.സി ഏജന്റ്സ് ഫെഡറേഷൻ ദേശീയ സെക്രട്ടറി ജനറൽ തോന്നയ്ക്കൽ രാമചന്ദ്രൻ സ്റ്റേഷനിൽ എത്തി സാധനങ്ങൾ കൈമാറി. ദേശീയ വൈസ് പ്രസിഡന്റ് ശശിധരൻപിള്ള, മറ്റ് ഭാരവാഹികളായ കെ.ആർ. രവി, ഗിരീഷ് കുമാർ, അശോക് കുമാർ എന്നിവർ സന്നിഹിതരായിരുന്നു.