suresh

നാടിന്റെ നന്മയ്ക്കായി സുരേഷ് ഗോപി ചെയ്യുന്ന പല കാര്യങ്ങളും ആരും അറിയാതെ പോകുന്നുവെന്ന് സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ്. ഗോകുലിന്റെ ഫേസ്ബുക്ക് പേജിലാണ് അച്ഛനെക്കുറിച്ച് വികാരനിർഭരമായ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.കേരളത്തിൽ കൊവിഡ് 19 ഏറ്റവുമധികം ബാധിച്ച ജില്ലയായ കാസർകോടിന് സുരേഷ് ഗോപി എം.പി അനുവദിച്ച ഫണ്ടിന്റെ വിവരങ്ങളെക്കുറിച്ചുള്ള വാട്‍സ് ആപ്പ് ഫോർവേഡിന്റെ സ്ക്രീൻ ഷോട്ട് ഫേസ്ബുക്കിലൂടെ പങ്കുവച്ചുകൊണ്ടാണ് ഗോകുലിന്റെ കുറിപ്പ്.

"ഈ വസ്തുതകൾ അറിയപ്പെടേണ്ടത് ആണെന്ന് തോന്നി. പലപ്പോഴും ഇവ ശ്രദ്ധിക്കപ്പെടാതെയും മനപ്പൂർവ്വം സംസാരിക്കപ്പെടാതെയും പോകുന്നു. ഇതുപോലത്തെ മെസേജുകൾ കണ്ടാണ് ഇപ്പോൾ എന്റെ ദിനം ആരംഭിക്കുന്നത്. അദ്ദേഹത്തിന്റെ മകനായി ജനിച്ചതിൽ അങ്ങേയറ്റം അഭിമാനിക്കുന്നു".

കാസർകോട് ജനറൽ ആശുപത്രിയിൽ മൂന്ന് വെന്റിലേറ്ററുകളും പോർട്ടബിൾ എക്സ്റേ യൂണിറ്റുകളും സ്ഥാപിക്കുന്നതിന് പ്രാദേശിക വികസന നിധിയിൽ നിന്ന് സുരേഷ് ഗോപി 25 ലക്ഷം രൂപ അനുവദിച്ചത് വാർത്തയായിരുന്നു.അതുകൂടാതെ കാസർകോടിന്റെ വിവിധ ഭാഗങ്ങളിലുള്ള കമ്യൂണിറ്റി ഹെൽത്ത് സെന്ററുകളിലേക്ക് ഡയാലിസിസ് മെഷീനുകൾ സ്ഥാപിക്കുന്നതിന് 30 ലക്ഷം രൂപയും സുരേഷ് ഗോപി എംപി അനുവദിച്ചിരുന്നു.