photo
കമ്മ്യൂണിറ്റി കിച്ചണിലേക്കുള്ള ഭക്ഷ്യ സാധനങ്ങൾ ആർ. രാമചന്ദ്രൻ എം.എൽ.എ നഗരസഭാ ചെയർപേഴ്സൺ ഇ.സീനത്ത് ബഷീറിന് നൽകുന്നു

കരുനാഗപ്പള്ളി: ലോക്ക് ഡൗണിനെ തുടർന്ന് കരുനാഗപ്പള്ളി നഗരസഭ ആരംഭിച്ച സാമൂഹിക അടുക്കളയിലേക്ക് വിവിധ സംഘടനകൾ ഭക്ഷ്യസാധനങ്ങൾ എത്തിച്ച് തുടങ്ങി. ഗുണഭോക്താക്കളുടെ എണ്ണം വർദ്ധിച്ചതിനെ തുടർന്നാണ് കൂടുതൽ ഭക്ഷ്യസാധനങ്ങൾ എത്തിക്കുന്നത്. സി.പി.ഐ കരുനാഗപ്പള്ളി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അരിയും പച്ചക്കറി സാധനങ്ങളും കൈമാറി. ആർ.രാമചന്ദ്രൻ എം.എൽ.എയിൽ നിന്ന് നഗരസഭാ ചെയർപേഴ്സൺ ഇ.സീനത്ത് ബഷീർ സാധനങ്ങൾ ഏറ്റുവാങ്ങി. നഗരസഭാ മുൻ ചെയർപേഴ്സൺ എം. ശോഭന, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വസുമതി രാധാകൃഷ്ണൻ, കൗൺസിലർ സുപ്രഭ, രാജു കൊച്ചു തോണ്ടലിൽ, യു. കണ്ണൻ, അനീഷ് ദേവരാജ്, ജോബ് തുരുത്തിയിൽ, മഹേഷ് ജയരാജ്, റിയാസ്, ഷിഹാൻ ബഷി, പ്രദീപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

കരുനാഗപ്പള്ളിയിലെ ഗ്യാസ് വിതരണ തൊഴിലാളി യൂണിയനിലെ (സി.ഐ.ടി.യു) തൊഴിലാളികൾ അവരുടെ ഒരു ദിവസത്തെ വേതനം ഉപയോഗപ്പെടുത്തി ഭക്ഷ്യ സാധനങ്ങൾ വാങ്ങി നൽകി. സി.പി.എം. ഏരിയാ കമ്മിറ്റി സെക്രട്ടറി പി.കെ. ബാലചന്ദ്രൻ നഗരസഭാ ചെയർപേഴ്സൺ സീനത്ത് ബഷീറിന് സാധനങ്ങൾ കൈമാറി. യൂണിയൻ നേതാക്കളായ സുനിൽകുമാർ, സുരേഷ്, കൃഷ്ണകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.