തെലങ്കാന: ന്യൂയോർക്കിൽ ബ്രോങ്ക്‌സ് മൃഗശാലയിലെ നദിയ എന്ന കടുവയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മൃഗങ്ങളിലും കൊവിഡ് വരുമെന്ന ഭീതിയിൽ സ്വന്തം അടുകൾക്ക് മാസ്‌ക് ധരിപ്പിച്ച് കൊടുത്തിരിക്കുകയാണ് ഒരു തെലുങ്കാന സ്വദേശി. തെലങ്കാനയിലെ ഖമ്മം ജില്ലയിലെ കല്ലൂർ മണ്ഡൽ സ്വദേശിയായ വെങ്കിടേശ്വര റാവു എന്നയാളാണ് കൊവിഡിൽ നിന്ന് തന്റെ ആടുകളെ രക്ഷിക്കാൻ മാസ്‌ക് ധരിപ്പിച്ചത്. കൃഷിക്കായി ഭൂമിയില്ലാത്തതിനാൽ താനും കുടുംബവും തന്റെ 20 ആടുകളെയാണ് ആശ്രയിച്ചാണ് ജീവിക്കുന്നത്. കൊറോണ വൈറസിനെക്കുറിച്ച് കേട്ട ശേഷം താൻ പുറത്തോട്ടിറങ്ങുമ്പോഴെല്ലാം മാസ്‌ക് ധരിക്കാറുണ്ടെന്നും എന്നാൽ കടുവയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതറിഞ്ഞപ്പോൾ തന്റെ ആടുകളെയും മാസ്‌ക് ധരിപ്പിക്കുകയായിരുന്നുവെന്നും വെങ്കിടേശ്വര റാവു പറഞ്ഞു. നദിയയെ കൂടാതെ ഹോങ്കോംഗിൽ രണ്ട് വളർത്തു നായ്ക്കൾക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.