പുനലൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പുനലൂർ സർവീസ് സഹകരണ ബാങ്ക് 42 ലക്ഷം രൂപ സംഭാവനയായി നൽകി. ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളയിനത്തിൽ 11 ലക്ഷവും, ബാങ്കിന്റെ പൊതുഫണ്ടിൽ നിന്നുള്ള 31ലക്ഷം രൂപയും ഉൾപ്പെടെയാണ് കൈമാറിയത്. ഒന്നര ആഴ്ച മുമ്പ് 2.5 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയതിന് പുറമെയാണ് ഇത്. മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മക്ക് കൊല്ലത്തെ ഓഫീസിൽ വച്ച് ബാങ്ക് പ്രസിഡന്റ് എ.ആർ. മുഹമ്മദ് അജ്മൽ ചെക്ക് കൈമാറി. ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ, സഹകരണ ജോയിന്റ് രജിസ്ട്രാർ അബ്ദുൽ ഗഫാർ, ബാങ്ക് ഡയറക്ടർ വിജയൻ ഉണ്ണിത്താൻ തുടങ്ങിയവർ പങ്കെടുത്തു.