veliyam-co-operative-bank
മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് വെളിയം റീജിയണൽ സ‌ർവീസ് സഹകരണ ബാങ്ക് സമാഹരിച്ച പത്ത് ലക്ഷം രൂപയുടെ ചെക്ക് ബാങ്ക് പ്രസിഡന്റ് ആർ. പ്രേമചന്ദ്രൻ പി.ഐഷാപോറ്റി എം.എൽ.എയ്ക്ക് കൈമാറുന്നു

ഓടനാവട്ടം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വെളിയം റീജിയണൽ സ‌ർവീസ് സഹകരണ ബാങ്ക് പത്ത് ലക്ഷം രൂപ സംഭാവന നൽകി. ബാങ്ക് ഭരണസമിതിയുടേയും ബാങ്കിന്റെയും ജീവനക്കാരുടേയും വിഹിതമായി സമാഹരിച്ച ചെക്ക് കഴിഞ്ഞ ദിവസം ബാങ്കിൽ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് ആർ. പ്രേമചന്ദ്രൻ പി.ഐഷാപോറ്റി എം.എൽ.എയ്ക്ക് കൈമാറി. ബാങ്ക് സെക്രട്ടറി വിക്രമൻപിള്ള, എൽ. ബാലഗോപാൽ, ബി. സനൽകുമാർ, ഹരികുമാർ, മധു, ഭരണസമിതി അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.