കൊട്ടിയം: ലോക്ക് ഡൗൺ മൂലം ബുദ്ധിമുട്ടുന്നവർക്ക് വടക്കേവിള ബ്ലോക്ക് കോൺഗ്രസ് പ്രവർത്തകർ ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം ചെയ്തു. ഒരു കുടുംബത്തിന് രണ്ടാഴ്ചത്തേക്കുള്ള ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളുമാണ് വിതരണം ചെയ്തത്. അയത്തിൽ നടന്ന ചടങ്ങിൽ ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ഭക്ഷ്യധാന്യ വിതരണം ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി അയത്തിൽ നിസാം, ബ്ലോക്ക് സെക്രട്ടറി ഷഹാൽ കിഴക്കടം, സുബയിർ തുണ്ടുവിള എന്നിവർ ചടങ്ങിൽ പങ്കെടുത്തു.