anthipacha

കൊല്ലം: ഈസ്റ്റർ പ്രമാണിച്ച് ഈമാസം 11ന് അന്തിപ്പച്ചയുടെ മൊബൈൽ വാഹനം കൂടുതൽ കേന്ദ്രങ്ങളിലെത്തും.

വാഹനം 1: രാവിലെ 8 മുതൽ 10 വരെ ചിന്നക്കട. 10 മുതൽ 12 വരെ പോളയത്തോട് മാർക്കറ്റിന് സമീപം. ഉച്ചയ്ക്ക് രണ്ട് മുതൽ 5 വരെ കുണ്ടറ പള്ളിമുക്ക്.

വാഹനം 2: രാവിലെ 8 മുതൽ 10 വരെ കാവനാട് മാർക്കറ്റിന് സമീപം. 10 മുതൽ 12 വരെ അഞ്ചാലുംമൂട് സി.കെ.പി മാർക്കറ്റിന് സമീപം. ഉച്ചയ്ക്ക് 2 മുതൽ 5 വരെ കണ്ണനല്ലൂർ ബപ്ലിക് ലൈബ്രറിക്ക് സമീപം.

വാഹനം 3: രാവിലെ 8 മുതൽ 10 വരെ അയത്തിൽ ജംഗ്ഷൻ. 10 മുതൽ 12 വരെ തട്ടാമല മാർക്കറ്റിന് സമീപം. ഉച്ചയ്ക്ക് 2 മുതൽ അഞ്ച് വരെ കൊട്ടാരക്കര നഗരസഭാ ഓഫീസിന് എതിർവശം.