kovid

കൊല്ലം: കൊവിഡ് ബാധിച്ച് ജില്ലാ ആശുപത്രിയിൽ കഴിയുന്ന ഓയൂർ വെളിനെല്ലൂർ സ്വദേശിയുടെ ആറ് ബന്ധുക്കളുടെ പരിശോധനാ ഫലം നെഗറ്റീവായതിനെ തുടർന്ന് വീട്ടിലേക്ക് മടങ്ങി.

രോഗബാധിതനായ യുവാവിന്റെ ഭാര്യ, പതിനൊന്ന് മാസം പ്രായമുള്ള മകൻ, ഭാര്യയുടെ അച്ഛൻ, അമ്മ, മൂന്ന് സഹോദരിമാർ എന്നിവരെയാണ് ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയിരുന്നത്. യുവാവിന് രോഗം സ്ഥിരീകരിച്ച 6ന് വൈകിട്ടാണ് ഇവരെ ജില്ലാ ആശുപത്രിയിൽ എത്തിച്ചത്.

രോഗ ബാധിതനായ ഓയൂർ സ്വദേശിയായ യുവാവ് നിസാമുദ്ദീനിലെ തബ്‌ ലീഗ് സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർ കൊവിഡ് ബാധിച്ച് മരിച്ച് തുടങ്ങിയതോടെ നടത്തിയ സ്രവ പരിശോധനയിലാണ് യുവാവിന് രോഗം സ്ഥിരീകരിച്ചത്.