photo
ബാങ്ക് പ്രസിഡന്റ്‌ ചാത്തന്നൂർ മുരളി ചാത്തന്നൂർ സി.ഐ ജസ്റ്റിൻ ജോണിന് കുടകൾ കൈമാറുന്നു

കൊല്ലം: പൊരിവെയിലത്ത് നിരത്തിൽ ജോലി ചെയ്യുന്ന പൊലീസുകാർക്ക് കരുതലിന്റെ കുടകളുമായി ചാത്തന്നൂർ റൂറൽ സഹകരണ ബാങ്ക്. ലോക്ക് ഡൗൺ ഡ്യൂട്ടിയിലുള്ള ചാത്തന്നൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കാണ് വെയിൽചൂടിൽ നിന്നും രക്ഷനേടാൻ ബാങ്ക് ഭരണസമിതി കുടകൾ വാങ്ങി നൽകിയത്. ബാങ്ക് പ്രസിഡന്റ്‌ ചാത്തന്നൂർ മുരളി ചാത്തന്നൂർ സി.ഐ ജസ്റ്റിൻ ജോണിന് കുടകൾ കൈമാറി. ആർ. ഹരിലാൽ, ജോൺ എബ്രഹാം, കെ.സി. രാജൻ തുടങ്ങിയവർ പങ്കെടുത്തു.