കൊല്ലം: ജില്ലാ ആശുപത്രിയെ കൊവിഡ് 19 ചികിത്സാ കേന്ദ്രമാക്കുന്നതിന്റെ ഭാഗമായി മെഡിക്കൽ ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കുന്നതിന് എം. മുകേഷ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 63 ലക്ഷം രൂപ ആനുവദിച്ചു. സർക്കാർ അംഗീകൃത ഏജൻസിയായ എച്ച്.എൽ.എൽ ലൈഫ് കെയർ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. കേന്ദ്രീകൃതമായി സ്ഥാപിക്കുന്ന ഓക്‌സിജൻ പ്ലാന്റിൽ നിന്നും പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നതു വഴി മെഡിക്കൽ ഐ.സി.യു, സർജിക്കൽ ഐ.സി.യു, ക്യാഷ്വാലിറ്റി ബ്ലോക്ക് എന്നിവിടങ്ങളിൽ 24 മണിക്കൂറും ഇടതടവില്ലാതെ ഓക്‌സിജൻ വിതരണം സാദ്ധ്യമാകും.