കൊല്ലം: ലോക്ക് ഡൗണിൽ അനാവശ്യ യാത്ര ചോദ്യം ചെയ്തതിന് വനിതാ പൊലീസിനെ അസഭ്യം പറഞ്ഞ യുവാവ് അറസ്റ്റിൽ. എഴുകോൺ ചീരൻകാവ് മുക്കൂട് താറാംവിള ജംഗ്ഷന് സമീപം ലിജോ ഭവനിൽ ലിജോ ജോസാണ് (31) പിടിയിലായത്. ചീരൻകാവ് ജംഗ്ഷനിലായിരുന്നു സംഭവം. ലിജോ ജോസിന്റെ വാഹനം വനിതാ പൊലീസ് ജയ ഇവിടെവച്ച് തടഞ്ഞു. എവിടെ പോകുന്നുവെന്നും മതിയായ രേഖകളും ചോദിച്ചപ്പോൾ ജയയെ ഇയാൾ അസഭ്യം പറഞ്ഞു. ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്നാണ് ലിജോയെ എഴുകോൺ പൊലീസ് അറസ്റ്റ് ചെയ്തത്.