china

ചൈന: വുഹാനിലെ ബൈഷാസു മാർക്കറ്റ് തുറന്നു. എന്നാൽ, ഇത്തവണ ചില നിബന്ധനകൾ ചൈന വെറ്റ് മാർക്കറ്റിൽ കൊണ്ടുവന്നിട്ടുണ്ട്. ഭക്ഷണത്തിനായി ഉപയോഗിക്കുന്ന മൃഗങ്ങളുടെ പട്ടികയിൽ നായകളെ ഉൾപ്പെടുത്തിയിട്ടില്ല. ഇതിനെ കൊല്ലുന്നവർക്കെതിരെ കർശന നടപടിയുണ്ടാവും. പകരം വളർത്തുമൃഗങ്ങളുടെ പട്ടികയിലാണ് നായകളെ ഉൾപ്പെടുത്തിയിരിക്കുന്നത്. ലോകത്താകെ നായകൾ വളർത്തുമൃഗങ്ങളാണ്. ചൈനയും ആ രീതിയിലേക്ക് വന്നെന്ന് ചൈനയുടെ കാർഷിക മന്ത്രാലയം വെളിപ്പെടുത്തി. ഷെൻജെൻ നഗരത്തിൽ ഇതിനകം തന്നെ പട്ടിയിറച്ചിയുടെ ഉപഭോഗം അവസാനിപ്പിക്കാൻ നടപടിയെടുത്തിട്ടുണ്ട്.

വുഹാനിലെ ഹുനാൽ സീഫുഡ് മാർക്കറ്റിൽ ഇത്തരം മൃഗങ്ങൾ സുലഭമാണ്. മൃഗങ്ങളിൽ നിന്നാണ് വൈറസ് പടർന്നതെന്ന കാര്യം ചൈനക്കാരെ ഭയപ്പെടുത്തിയിരിക്കുകയാണ്. ചൈനയിലെ കർഷക സമൂഹത്തിന്റെയും ചെറുകിട കച്ചവടക്കാരുടെയും നട്ടെല്ലാണ് വെറ്റ് മാർക്കറ്റുകൾ. ചൈനയിലെ നാൻജിംഗ് നഗരത്തിലെ 90 ശതമാനം കുടുംബങ്ങളും വെറ്റ് മാർക്കറ്റിൽ നിന്ന് ഭക്ഷണ പദാർത്ഥങ്ങൾ വാങ്ങുന്നുണ്ടെന്നാണ് കണക്ക്. ഈ നഗരത്തിൽ എട്ട് മില്യൺ ജനങ്ങളാണ് ഉള്ളത്. 75 ശതമാനം പേരും ഒരാഴ്ചയിൽ അഞ്ച് തവണയെങ്കിലും ഈ മാർക്കറ്റിൽ പോയി സാധനം വാങ്ങാറുണ്ട്. സൂപ്പർ മാർക്കറ്റുകളേക്കാൾ വില കുറവും അതോടൊപ്പം നിലവാരം ഉള്ളവയുമാണ് ഇവിടെയുള്ള സാധനങ്ങളെന്ന് റിപ്പോർട്ടുണ്ട്.

അന്താരാഷ്ട്ര സമ്മർദവും ചൈനയെ നയങ്ങൾ മാറ്റാൻ പ്രേരിപ്പിച്ചിരിക്കുകയാണ്. ഐക്യരാഷ്ട്രസഭയിൽ കൊവിഡ് വ്യാപനത്തിലുള്ള പ്രമേയം ചർച്ച ചെയ്യുന്നുണ്ട്. ഇതിൽ ചൈന ഒറ്റപ്പെടാനാണ് സാധ്യത. വവ്വാൽ, ഈനാംപേച്ചി, പട്ടി, പൂച്ച എന്നിവയെ ചൈനക്കാർ ധാരാളമായി ഭക്ഷിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ചൈനയിൽ ഏകദേശം 10 മില്യൺ നായ്ക്കളെയും നാല് മില്യൺ പൂച്ചകളെയും ഭക്ഷണത്തിനായി കൊല്ലുന്നുണ്ടെന്നാണ് കണക്ക്.

വുഹാനിലെ ഹുനാല്‍ സീഫുഡ് മാര്‍ക്കറ്റില്‍ ഇത്തരം മൃഗങ്ങള്‍ സുലഭമാണ്. മൃഗങ്ങളില്‍ നിന്നാണ് വൈറസ് പടര്‍ന്നതെന്ന കാര്യം ചൈനീസ് അധികൃതരെ ഭയപ്പെടുത്തിയിരിക്കുകയാണ്.

ഷെന്‍സെന്‍ അടക്കമുള്ള പ്രവിശ്യകള്‍ മൃഗങ്ങളുടെ മാംസം വില്‍ക്കുന്നത് നിരോധിച്ചിരുന്നു. എന്നിട്ടും ചൈനീസ് സര്‍ക്കാര്‍ പിന്നോട്ടില്ലെന്നാണ് സൂചിപ്പിക്കുന്നത്.